Monday, November 26, 2007

ഊരുവിലക്ക്

പ്രിയ റസാഖ്..ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ മനസ് വല്ലാതെ വേദനിക്കുന്നു.ഈ ഊരു വിലക്കാനുള്ള അധികാരം നഷ്ട്ടപെടുമെന്ന് വിചാരിച്ചാണല്ലോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്നഗവണ്‍‌മെന്‍റ് തീരുമാനത്തിനെതിരെ പോലും നമ്മുടെ സംഘടനകള്‍ എതിര്‍ക്കുന്നത്.വിവാഹം ചടങ്ങുകള്‍ ലളിതമാക്കാനും,സ്ത്രീധനത്തിനെതിരെയുമൊക്കെപ്രസംഗിക്കുവാനും, പ്രവര്‍ത്തിക്കുവാനുമൊക്കെ നമ്മുടെപള്ളി ഖത്തീബു മാര്‍ക്കും,മുസ്ലിയാര്‍മാര്‍ക്കും കഴിയുമോ?മറ്റുള്ളവര്‍ക്കു മാതൃകയാവേണ്ട ഇവര്‍ ഇക്കാര്യത്തില്‍ ഒട്ടുംപിറകിലല്ലല്ലോ....(കൂടുതല്‍ എഴുതിയാല്‍ ഇതുമതി മഹല്ലില്‍ നിന്നു പുറത്താക്കാന്‍)

http://samakalam.blogspot.com/2007/11/blog-post.html (റസാഖിന്‍റ ബ്ലോഗിലെഴുതിയ കമന്‍റ്)

Friday, November 23, 2007

പാഠ്യപദ്ധതി ചര്‍ച്ച അലങ്കോലമാക്കുന്നവരോട്.

കേരാളാ പാഠ്യപദ്ധതി ചട്ടക്കൂട്‌-2007 ചര്‍ച്ച മലപ്പുറം ജില്ലയുടെ പലഭാഗങ്ങലിലും അലങ്കോലപെടുന്നതായി പത്രവാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.ഇതിനു പിന്നില്‍ ഒരു ആസൂത്രിത ശ്രമമുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.121 പേജുള്ള കരടിന്‍റെ സംക്ഷിപ്ത രൂപമാണ് ചര്‍ച്ചക്ക് നല്‍കുന്നതെന്ന് ആരോപിച്ചാണ് പലയിടത്തും പ്രശ്നങ്ങള്‍ തുടങ്ങുന്നത്.പക്ഷേ..യഥാര്‍ത്ത കാരണം ഇതാണെന്നു തോന്നുന്നില്ല.

സ്കൂള്‍ സമയമാറ്റം,ലിംഗ സമത്വം എന്നിവയെ കുറിച്ചു ചില സങ്കുചിത താല്‍പ്പര്യക്കാര്‍ നടത്തുന്ന തെറ്റായ പ്രചരണവും,ഇവരുടെ വാദങ്ങള്‍ ശരിയാണെന്നും അതിനു ജനപിന്തുണയുണ്ടെന്നും സമര്‍ത്ഥിക്കാനുള്ള ശ്രമങ്ങളും മറ്റുമാണ് പ്രശ്നങ്ങളുടെ മുഖ്യകാരണമെന്നു തോന്നുന്നു.

ഇതിനു മുബുണ്ടാവാത്ത വിധം ചരിത്രത്തില്‍ ആദ്യമായി പാഠ്യപദ്ധതി ജനകീയ ചര്‍ച്ചക്ക് വിധേയമാക്കാനുള്ള ഈ സര്‍ക്കാറിന്‍റെ തീരുമാനത്തെ ഉപയോഗപെടുത്തി പൊതു വിദ്യാഭ്യാസത്തെ മെച്ചപെടുത്തുവാനുള്ള ക്രിയാത്മകമായുള്ള നിര്‍ദേശങ്ങളും, അഭിപ്രായങ്ങളും പ്രകടിപ്പിക്കാന്‍ ലഭിക്കുന്ന ഈ അവസരം ചില സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി നഷ്ട്പെടുത്തരുതന്ന് അപേക്ഷിക്കുന്നു.

Thursday, November 15, 2007

മുസ്ലിം സംഘടനകളും വിവാഹ രജിസ്ട്രേഷനും.

എല്ലാ മതവിഭാഗങ്ങള്‍ക്കും വിവാഹ രജിസ്ട്രേഷന്‍നിര്‍ബന്ധമാക്കി കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെഅടിസ്ഥാനത്തില്‍ മുസ്ലിം,കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്ക്നിലവില്‍ പള്ളികളിലുള്ള രജിസ്ട്രേഷന്‍ സംവിധാനംനിലനിര്‍ത്തികൊണ്ട് ത്ദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍വിവാഹം രജി: ചെയ്യണമെന്നത് നിബന്ധമാക്കുന്ന പുതിയനിയമം പ്രത്യേക ഉത്തരവിലൂടെ കൊണ്ടുവരാന്‍സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണല്ലോ.
കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനു മുന്നോടിയായി മാസങ്ങള്‍ക്ക്മുബ് വിവിധ മതനേതാക്കളുടെ യോഗം മുഖ്യമന്ത്രിയുടെസാനിധ്യത്തില്‍ വിളിച്ചു കൂട്ടിയിരുന്നു.ക്രൈസ്തവസഭാനേതൃത്വം സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണ്ണമായിഎതിര്‍ത്തില്ലങ്കിലും യോഗത്തില്‍ പങ്കെടുത്ത മുസ്ലിംസംഘടനകള്‍ വിവാഹ രജി: നിര്‍ബന്ധമാക്കാന്‍ പാടില്ലന്ന്ആവശ്യപെട്ടിരുന്നു.സര്‍ക്കാര്‍ തീരുമാനത്തിന്‍റെപശ്ചാതലത്തില്‍ ഈസംഘടനകള്‍ വീണ്ടും പ്രസ്താവനകളുംപ്രതിഷേധങ്ങളുമായി രംഗതെത്തിയിരിക്കുന്നു.വിവാഹരജി:നിയമം ഭരണഘടനാവിരുദ്ധമാണെന്ന് കേരളാമുസ്ലിംജമാ‍‌അത്ത് ഫെഡറേഷന്‍,ദക്ഷിണകേരളാ ജംഇയത്തുല്‍ഉലമ,ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് എന്നീ സംഘടനാഭാരവാഹികള്‍ സംയുക്ത പ്രസ്താവന പുറപെടുവിച്ചിരിക്കുന്നു.
ഈ നിയമത്തെ രാഷ്ട്രീയമായും,നിയമപരമായും നേരിടും എന്നുകൂടിഇവര്‍ പ്രഖ്യാപിച്ചിരിക്കുന്നു.
എന്തിനാണിത്തരം പ്രസ്താവനകളുമായി ഇവര്‍ രംഗത്തുവരുന്നതെന്നു മനസിലാവുന്നില്ല. ഈ നിയമംമതവിരുദ്ധമാണൊ?ഏതെങ്കിലും മതാചാരങ്ങളെ ഈനിയമംതടസപെടുത്തുന്നുണ്ടോ?പിന്നെ എന്താണുപ്രശ്നം.മഹല്ലുകളുടെ അധികാരം നഷ്ടപെടുമെന്നതൊ?മഹല്ലുകള്‍ഇപ്പോള്‍ നടത്തുന്ന വിവാഹ രജി: കുറ്റമറ്റതാണോ? ഊരുംപേരും ഇല്ലാത്തവനുപോലും പെണ്‍‌മക്കളെ കല്യാണംകഴിച്ചയക്കുന്നതു മഹല്ലില്‍ രജി: ചെയുന്നില്ലെ. ഇവര്‍രണ്ടുമാസം കൊണ്ട് ഉപേഷിച്ച് പോവു‌മ്പോള്‍ ഈരജി:കൊണ്ടു ഉപകാരമുണ്ടാവാറുണ്ടൊ?വിവാഹത്തിനു ചില മഹല്ലു കമ്മറ്റികള്‍ സ്ത്രീധനത്തിന്‍റെവലിപ്പത്തിനനുസരിച്ച് ശതമാനകണക്കില്‍ പണംവാങ്ങാറില്ലെ?.
ഇതൊക്കെ ശരിയാണൊ.സ്ത്രീധനത്തിനെതിരെയും,ബാല്യവിവാത്തിനെതിരെയുമൊക്കെ ഈ സംഘടനകള്‍ ഇക്കാലമെത്രയായിട്ടുംശക്തമായൊരു പ്രസ്താവനയൊ പ്രവര്‍ത്തനമോനടത്തിയിട്ടുണ്ടൊ? മതനിയമപ്രകാരം മഹല്ല്രജിസ്ട്രേഷന്‍ പോലും വിവാഹം സാധുവാകാന്‍ആവശ്യമില്ലലോ. ഇതെല്ലാം സമൂഹത്തിന്‍റെ ഗുണപരമായമാറ്റത്തിനു വേണ്ടിയുണ്ടാക്കിയ സംവിധാനമല്ലേ.അപ്പോള്‍അതിനേക്കാള്‍ മികച്ച ഒരുസംവിധാനമുണ്ടാക്കാനുള്ളശ്രമങ്ങളേയും തീരുമാനങ്ങളേയും പിന്തുണക്കുകയല്ലേവേണ്ടത്?.

Saturday, November 10, 2007

മതം മനുഷ്യന്‍

പ്രിയ സുഹൃത്തെ...
അതുകൊണ്ടല്ലെ അന്യരുടെ മതത്തേയും ബഹുമാനിക്കാന്‍ ഇസ്ലാം കല്‍പ്പിക്കുന്നത്.
പക്ഷേ...നടക്കുന്നതൊ?
ഇവിടെ സൌദിയില്‍ മുത്തവമാര്‍ അമുസ്ലിം സഹോദരങ്ങളെ ബഹുമാനിക്കുന്നതു കണ്ടിട്ടുണ്ടോ?അവര്‍ക്കുള്ള ഇക്കാമയുടെ നിറം വേറേയാണു.ഈനിറം കണ്ടാല്‍ മാത്രം മതി ശകാര വര്‍ശം തുടങ്ങാന്‍.നിലത്തെറിയലും,തുപ്പും വേറെ......എല്ലാവരും ആദമിന്‍റെ മക്കളല്ലെ..പക്ഷേ അങ്ങിനെയാണോ കാണുന്നത്.പ്രവര്‍ത്തിയിലൂടെ യല്ലെ ഒരു സമൂഹത്തെ നമ്മള്‍ മനസിലാക്കുന്നത്?
പിന്നെ “മതമേതായാലും മനുഷ്യന്‍ നന്നാല്‍ മതി“യെന്ന്
അങ്ങിനെ പോരാന്നു നാടുനീളേ ചുമരെഴുതിയിരുന്നു നമ്മുടെ ചില മത സംഘടനകള്‍.

(ശ്രീ അഡ്വ.സക്കീന യുടെ ബ്ലോഗിലെഴുതിയ കമന്‍റ്-http://nireekshanam.blogspot.com/2007/01/blog-post.html)