എല്ലാ മതവിഭാഗങ്ങള്‍ക്കും വിവാഹ രജിസ്ട്രേഷന്‍നിര്‍ബന്ധമാക്കി കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെഅടിസ്ഥാനത്തില്‍ മുസ്ലിം,കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്ക്നിലവില്‍ പള്ളികളിലുള്ള രജിസ്ട്രേഷന്‍ സംവിധാനംനിലനിര്‍ത്തികൊണ്ട് ത്ദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍വിവാഹം രജി: ചെയ്യണമെന്നത് നിബന്ധമാക്കുന്ന പുതിയനിയമം പ്രത്യേക ഉത്തരവിലൂടെ കൊണ്ടുവരാന്‍സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണല്ലോ.
കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനു മുന്നോടിയായി മാസങ്ങള്‍ക്ക്മുബ് വിവിധ മതനേതാക്കളുടെ യോഗം മുഖ്യമന്ത്രിയുടെസാനിധ്യത്തില്‍ വിളിച്ചു കൂട്ടിയിരുന്നു.ക്രൈസ്തവസഭാനേതൃത്വം സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണ്ണമായിഎതിര്‍ത്തില്ലങ്കിലും യോഗത്തില്‍ പങ്കെടുത്ത മുസ്ലിംസംഘടനകള്‍ വിവാഹ രജി: നിര്‍ബന്ധമാക്കാന്‍ പാടില്ലന്ന്ആവശ്യപെട്ടിരുന്നു.സര്‍ക്കാര്‍ തീരുമാനത്തിന്‍റെപശ്ചാതലത്തില്‍ ഈസംഘടനകള്‍ വീണ്ടും പ്രസ്താവനകളുംപ്രതിഷേധങ്ങളുമായി രംഗതെത്തിയിരിക്കുന്നു.വിവാഹരജി:നിയമം ഭരണഘടനാവിരുദ്ധമാണെന്ന് കേരളാമുസ്ലിംജമാഅത്ത് ഫെഡറേഷന്‍,ദക്ഷിണകേരളാ ജംഇയത്തുല്‍ഉലമ,ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് എന്നീ സംഘടനാഭാരവാഹികള്‍ സംയുക്ത പ്രസ്താവന പുറപെടുവിച്ചിരിക്കുന്നു.
ഈ നിയമത്തെ രാഷ്ട്രീയമായും,നിയമപരമായും നേരിടും എന്നുകൂടിഇവര്‍ പ്രഖ്യാപിച്ചിരിക്കുന്നു.
എന്തിനാണിത്തരം പ്രസ്താവനകളുമായി ഇവര്‍ രംഗത്തുവരുന്നതെന്നു മനസിലാവുന്നില്ല. ഈ നിയമംമതവിരുദ്ധമാണൊ?ഏതെങ്കിലും മതാചാരങ്ങളെ ഈനിയമംതടസപെടുത്തുന്നുണ്ടോ?പിന്നെ എന്താണുപ്രശ്നം.മഹല്ലുകളുടെ അധികാരം നഷ്ടപെടുമെന്നതൊ?മഹല്ലുകള്‍ഇപ്പോള്‍ നടത്തുന്ന വിവാഹ രജി: കുറ്റമറ്റതാണോ? ഊരുംപേരും ഇല്ലാത്തവനുപോലും പെണ്‍മക്കളെ കല്യാണംകഴിച്ചയക്കുന്നതു മഹല്ലില്‍ രജി: ചെയുന്നില്ലെ. ഇവര്‍രണ്ടുമാസം കൊണ്ട് ഉപേഷിച്ച് പോവുമ്പോള്‍ ഈരജി:കൊണ്ടു ഉപകാരമുണ്ടാവാറുണ്ടൊ?വിവാഹത്തിനു ചില മഹല്ലു കമ്മറ്റികള്‍ സ്ത്രീധനത്തിന്‍റെവലിപ്പത്തിനനുസരിച്ച് ശതമാനകണക്കില്‍ പണംവാങ്ങാറില്ലെ?.
ഇതൊക്കെ ശരിയാണൊ.സ്ത്രീധനത്തിനെതിരെയും,ബാല്യവിവാത്തിനെതിരെയുമൊക്കെ ഈ സംഘടനകള്‍ ഇക്കാലമെത്രയായിട്ടുംശക്തമായൊരു പ്രസ്താവനയൊ പ്രവര്‍ത്തനമോനടത്തിയിട്ടുണ്ടൊ? മതനിയമപ്രകാരം മഹല്ല്രജിസ്ട്രേഷന്‍ പോലും വിവാഹം സാധുവാകാന്‍ആവശ്യമില്ലലോ. ഇതെല്ലാം സമൂഹത്തിന്‍റെ ഗുണപരമായമാറ്റത്തിനു വേണ്ടിയുണ്ടാക്കിയ സംവിധാനമല്ലേ.അപ്പോള്‍അതിനേക്കാള്‍ മികച്ച ഒരുസംവിധാനമുണ്ടാക്കാനുള്ളശ്രമങ്ങളേയും തീരുമാനങ്ങളേയും പിന്തുണക്കുകയല്ലേവേണ്ടത്?.
Subscribe to:
Post Comments (Atom)
1 comment:
നന്നായിരിക്കുന്നു റഫീക്, ഈ ചോദ്യം പലകുറി പലരോട് ഞാനും ചോദിച്ച്താണ്. ഊരും പേരുമില്ലാത്ത ഒരുത്തന്‍ ഒരു ദിനം വന്ന് എന്റെ പേര്‍ അബ്ദുല്‍ കാദര്‍ എന്ന് പറയുകയും ചുമ്മാ രണ്ട് നാള്‍ പള്ളിയില്‍ പോകുകയും ച്യ്താല്‍ മൂന്നാം നാള്‍ അവന്‍ ആ മഹല്ലീന്ന് പെണണ്‍ കെട്ടാം!!!!!!! നാലാം നാളൊ അഞാം നാളോ കെട്ടിയ പെണ്ണിന്‍ കിട്ടിയ ആഭരണങ്ങളും ചില്ലറയും കോണ്ട് സ്ഥലം വിടാം. അതെപ്പയി ഒരു മഹലല്‍ കമ്മറ്റിക്കും പരാതിയില്ല.
Post a Comment