Tuesday, October 23, 2007

പാഠം വിമര്‍ശനങ്ങള്‍

*******സി ഡി എസില്‍ നിന്നു പണം വാങ്ങിയിട്ടില്ലാന്ന് പരിഷത്ത് പറഞ്ഞിട്ടിലല്ലോ. എന്തിനു വാങ്ങി,എങിനെ ചിലവാക്കി എന്നൊക്കെ പറഞ്ഞില്ലെ.അതെങ്ങിനെ ചാരപ്രവര്ത്തനമാവും?വിദേശത്തു നിന്നു ലഭിക്കുന്ന പണമൊക്കെ സി ഐ എ യുടെതാണൊ?ഒപ്പം പണം വാങിയ മുന്നൂറോളം സ്ഥാപനങ്ങളില്‍നിന്നും,വ്യക്തികളില്‍ നിന്നും പരിഷത്തിനെ മാത്രം ഏതു അരിപ്പയിലൂടെയാണാവൊ പാഠം അരിച്ചെടുത്തത്?.......
******പാഠത്തിന്‍റെ വിമര്‍ശനത്തിലേക്കു തന്നെവരാംചര്‍ച്ച.പരിഷത്തടുപ്പും,സോപ്പും,ചൂടാറാപെട്ടിവരെ ചാരപ്രവര്‍ത്തനമായിരുന്നുവെന്ന്.ഇവയൊക്കെ ആഗോളീകരണത്തിന്റെ ചെറുത്തു നില്‍പ്പുകളെ തകര്‍ക്കുമെത്രെ;ഇങ്ങിനെ എന്തെല്ലാം പാഠം വിഭവങ്ങള്‍....

Monday, October 22, 2007

പരിഷത്ത് ചാര സംഘടനയോ ?

തീര്‍ച്ചയായും ചര്‍ച്ച ചെയപെടണം.
വിര്‍ശിക്കുന്നവര്‍ക്കു അതു തെളീക്കാനുള്ള ബാധ്യധ ഇല്ലാ എന്നുള്ളതു വല്യകഷ്ടമാണ്.
പിന്നെ പരിഷത്തിനു മിണ്ടാതിരുന്നൂടെന്ന്.
തീര്‍ച്ചയായും വിമര്‍ശകരുടെ ഭാഷയില്‍ പരിഷത്ത് പ്രതികരിച്ചിട്ടില്ല.
പരിഷത്ത് കാര്യം മാത്രം പറഞു.
എന്നിട്ടും വിമര്‍ശനം തുടരുബോള്‍ വേറെ എന്താണു മാര്‍ഗം?വിമര്‍ശകര്‍ക്കു മറ്റു താല്‍പ്പര്യം തീര്‍ച്ചയായും ഉണ്ടായിരിക്കണം.പിന്നെ ഈ.... വിമര്‍ശകര്‍ സമൂഹത്തിനു എന്തു സംഭാവനയാണു നല്‍കിയതു???വിമര്‍ശനങ്ങള്‍ പലതും സമൂഹനന്മ്മക്കായിരുന്നുവോ?അതൊ വ്യ്കിതി കേന്ദ്രികൃതമൊ?വിമര്‍ശിച്ചവ്യ്ക്കു ഇവര്‍ നല്‍കിയ നിര്‍ദേശങ്ങള്‍?

പാഠം

വിജയന്‍ മാഷ് എന്ന നിലയിലല്ല.അധിനിവേശപ്രതിരോധ സമധി എന്ന നിലയില്‍അവര്‍ കേരള സമൂഹത്തിനു എന്തു സംഭാവനയാണു നല്‍കിയതു???വിമര്‍ശനങ്ങള്‍ പലതും സമൂഹ നന്മ്മക്കായിരുന്നുവോ?അതൊ വ്യക്തി കേന്ദ്രികൃതമൊ?വിമര്‍ശിച്ചവ്യ്ക്കു ഇവര്‍ നല്‍കിയ നിര്‍ദേശങ്ങള്‍?????ഇവരുടെ ഭാഷ ????

പാഠം

വിജയന്‍ മാഷ് എന്ന നിലയിലല്ല.അധിനിവേശപ്രതിരോധ സമധി എന്ന നിലയില്‍അവര്‍ കേരള സമൂഹത്തിനു എന്തു സംഭാവനയാണു നല്‍കിയതു???വിമര്‍ശനങ്ങള്‍ പലതും സമൂഹനന്മ്മക്കായിരുന്നുവോ?അതൊ വ്യക്തി കേന്ദ്രികൃതമൊ?വിമര്‍ശിച്ചവ്യ്ക്കു ഇവര്‍ നല്‍കിയ നിര്‍ദേശങ്ങള്‍?????ഇവരുടെ ഭാഷ ????

സ്കൂളുകളിലെ ജീവനകല


ആര്‍ട്ട്ഓഫ് ലിവിംങ്ങ് ആശയങ്ങള്‍ ഐക്യരാഷ്ട്ര സഭയുടെ അഭ്യാര്‍ഥനയുടെ മറവില്‍ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നുവെന്ന വ്യപക പരാതികള്‍കിടയിലാണ് ഈ അടുത്ത ദിവസങ്ങളിലായി സ്കൂളുകളില്‍ ശ്രീ ശ്രീ രവിശങ്കറിന്‍റെ ചിത്രം വെച്ച് ആര്‍ട്ട്ഓഫ് ലിവിംങ്ങ് പ്രതിജ്ഞയെടുക്കണമെന്ന ചില വിദ്യാഭ്യാസ ഓഫീസര്‍ മാരുടെ നിര്‍ദേശം വരുന്നത്. എതിര്‍പ്പുകള്‍കിടയിലും ചില സ്കൂളുകളിലെങ്കിലും പ്രതിജ്ഞ നടന്നതായാണ് പത്ര വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഈ അവസരത്തില്‍ ചില ചോദ്യങ്ങള്‍ ചോദിക്കാനാഗ്രഹിക്കുന്നു.
*ചിത്രം വെച്ച് പ്രതിജ്ഞ നടത്താന്‍ മാത്രം ശ്രീ ശ്രീ രവിശങ്കറിനുളള പ്രസക്തി?
*സ്കൂളുകളില്‍ പ്രചരിപ്പിക്കാന്‍ മാത്രമുള്ള ജീവനകലയുടെ ശാസ്ത്രീയത‌‌-മഹത്വം?
*ശ്രീ ശ്രീ രവിശങ്കറിന്‍റ ജീവിതം സമൂഹത്തിനു നല്‍കുന്ന സന്ദേശം?
*ശ്രീ ശ്രീ രവിശങ്കര്‍ രൂപപെടുത്താന്‍ ശ്രമിക്കുന്ന സമൂഹത്തിന്‍റെ മാനസികാരോഗ്യം?
നിങ്ങളുടെ അറിവുകള്‍ പങ്കുവെക്കുമെന്ന പ്രതീക്ഷയോടെ.......

മുസ്ലിം സ്കൂളും പൊതുകലണ്ടറും

പഠനത്തിനിടയില്‍ വരുന്ന ഒരുമാസത്തെ ഒഴിവു കുട്ടികളെ ദോഷകരമായി ബാധിക്കുമെന്നു മനസിലാക്കി പല സ്കൂളുകളും പൊതുകലണ്ടറിലേക്കു മാറുബോള് ‍മതത്തിന്‍റെ പേരില്‍ അതിനെതിരെ രംഗത്തുവരുന്നു.ഇതെന്തിന്നാണെന്നു മനസിലാവുന്നില്ല.മുസ്ലിം മാനേജുമെന്‍റഉകള്‍ നടത്തുന്ന എയ്ഡഡ് സ്കൂളുകള്‍ നോബു കാലത്തു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു ഇവിടെ പഠിക്കുന്നതു പണക്കാരന്‍റെ മക്കളായതു കൊണ്ടാവാം ആര്‍ക്കും ഒരു പരാതിയും ഇല്ല.ഇസ്ലാമിക രാ‍ജ്യമായ സൌദിയില്‍ പോലും നോബിനു സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു.ഇവിടെ മാത്രം പിന്നെ എന്താണാവോ പ്രശ്നം?
സഭയുടെ നടപടി
പിണറായി വിജയന്‍ നടത്തിയ....പരാമര്‍ശനത്തിന്‍ പേരില്‍ സഭയുടെ സ്കുളുകള്‍ അടച്ചിടാനുള്ള തീരുമാനംശരിയാണോ? മതം രാഷ്ടീയത്തില്‍ ഇടപെടുകയും, അപ്പോള്‍ നേരിടുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ പാവം വിശ്വാസിയെ തെരുവിലിറങ്ങാന്‍ നിര്‍ബന്ദിക്കുകയും ചെയുന്ന സഭാരീതികെതിരെ പ്രതികരിക്കേണ്ടെ?