Monday, December 3, 2007

രേഖ സുതാര്യം; ഏവര്‍ക്കും സ്വീകാര്യം

സര്‍ക്കാരിന്റെ വിദ്യാഭ്യാസ പരിഷ്കരണത്തിന് തുരങ്കംവയ്ക്കാന്‍ ഉപയോഗപ്പെടുത്തുന്നത് മതവികാരം. പാഠ്യപദ്ധതി-കെഇആര്‍ പരിഷ്കരണ ചര്‍ച്ചക്കെതിരെ വിശ്വാസികളെ തിരിച്ചുവിടാന്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു. വിദ്യാഭ്യാസത്തെ എക്കാലവും കച്ചവടച്ചരക്കാക്കി ലാഭം കൊയ്യുന്ന സംഘമാണ് ഇതിനു പിന്നില്‍.
തുടക്കത്തില്‍ മുസ്ളിംലീഗായിരുന്നു രംഗത്ത്. സകൂള്‍സമയം രാവിലെ എട്ടാക്കി മദ്രസപഠനം ഇല്ലാതാക്കുന്നുവെന്നായിരുന്നു പരാതി. മദ്രസപഠനത്തിന് വിഘാതമായി സമയമാറ്റം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉറപ്പു നല്‍കിയതോടെ ആ തന്ത്രം പൊളിഞ്ഞു. പിന്നീട് ഒരേ ബെഞ്ചില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിയിരുത്തിയും അറബി‘ഭാഷാ പഠനം ഇല്ലാതാക്കിയും മതവിശ്വാസത്തിനെതിരായ പരിഷ്കാരം വരുത്തുന്നുവെന്നായി പ്രചാരണം. ഇങ്ങനെയൊരു കാര്യം സര്‍ക്കാര്‍ ചിന്തിച്ചിട്ടേയില്ലെന്ന് മന്ത്രി ബേബി ആവര്‍ത്തിച്ചിട്ടും ചിലര്‍ തെറ്റായ പ്രചാരണം തുടരുകയാണ്.
കുട്ടികളെ ഇടകലര്‍ത്തിയിരുത്തുമെന്ന പ്രചാരണവും വസ്തുതാവിരുദ്ധമാണ്. നിലവില്‍ നാലാംക്ളാസ്വരെ വിദ്യാര്‍ഥികള്‍ ഇടകലര്‍ന്നിരിക്കുന്നുണ്ട്. അഞ്ചാം ക്ളാസ്മുതലാകട്ടെ ഇത് നടപ്പാക്കണമെന്ന് പാഠ്യപദ്ധതി സമീപന രേഖയിലില്ല. അതേസമയം ഹാജര്‍പട്ടികയില്‍ ഇംഗ്ളീഷ് അക്ഷരമാലക്രമത്തില്‍ കുട്ടികളുടെ പേര് എഴുതണമെന്നുമാത്രമാണ് നിര്‍ദേശം. നിലവില്‍ ആദ്യം ആണ്‍കുട്ടികളുടെ പേരാണ് എഴുതുന്നത്. ഇത് വിവേചനമാണെന്നു പറഞ്ഞ് കല്‍പ്പറ്റയിലെ വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ വിനയ വിദ്യാഭ്യാസവകുപ്പിന് നേരത്തെ കത്ത് നല്‍കിയിരുന്നു. എസ്എസ്എല്‍സി പരീക്ഷയ്ക്ക് ആദ്യം ആണ്‍കുട്ടികളുടെയും പിന്നീട് പെണ്‍കുട്ടികളുടെയും പേര് ഉള്‍പ്പെടുത്തുന്നതിലെ വിവേചനവും ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനെയാണ് കുട്ടികളെ ഒരേ ബെഞ്ചില്‍ ഇടകലര്‍ത്തിയിരുത്തുന്നുവെന്ന് പ്രചരിപ്പിക്കുന്നത്. അറബി ഭാഷാ പഠനം നിലവിലുള്ള രീതിയില്‍ തുടരണമെന്നുതന്നെയാണ് കരടുരേഖയിലെ നിര്‍ദേശം.
വിദ്യാഭ്യാസം നിരീശ്വരവല്‍ക്കരിക്കുന്നുവെന്നാണ് ചില ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ പരാതി. ഇതും തെറ്റിദ്ധാരണയില്‍നിന്നുള്ളതാണ്. പുതിയ വിദ്യാഭ്യാസ പരിഷ്കാരം മതവിശ്വാസത്തിനെതിരാകില്ലെന്ന് മന്ത്രി ബേബി വ്യക്തമാക്കിയിട്ടുണ്ട്.

ദേശാഭിമാനി-3.12.07

1 comment:

ഫസല്‍ ബിനാലി.. said...

Minister Baby paranjittundu ennuy palavattam kandu
Minister BABY entha oxford dictnariyo?
enthinum oru solution Baby?