Tuesday, December 4, 2007

പെണ്‍കുട്ടിളും ആണ്‍കുട്ടിളും ഒരുമിച്ചിരുന്നാല്‍ എന്താണു പ്രശ്നം?

താഴ്ന്ന ക്ലാസ് മുതല്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിയിരുത്തണമെന്ന കെ.ഇ .ആര്‍ ലെ നിര്‍ദേശത്തിനെതിരെയാണല്ലൊ വിവിധ കോണുകളില്‍നിന്നും ഏറ്റവുമധികം എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നത്. യത്ഥാര്‍തത്തില്‍ഇതിലെന്താണിത്ര അപകടം എന്നു മനസിലാവുന്നില്ല.കപടമായ നമ്മുടെ സദാചാര ബോധമല്ലെ ഇത്തരം എതിര്‍പ്പുകല്‍ക്ക് കാരണം?ആണ്‍കുട്ടികളുടേയു,പെങ്കുട്ടികളുടേയും പേര് ഹാജര്‍ പട്ടികയില്‍ ഇടകലര്‍ത്തിയെഴുതിയാല്‍ പോലും ലൈംഗിക അരാജകത്വംമുണ്ടാവുമെന്നാണ് നമ്മുടെ ചില മതസംഘടനാ വക്താക്കള്‍ പറഞ്ഞത്. ആണ്‍പെണ്‍കുട്ടികളെ ചെറുപ്പം മുതല്‍ ഒന്നിച്ചിരുത്തിയാല്‍ എന്ത് കുഴപ്പമാണ്സംഭവിക്കുക.ഇന്ന് നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കുറേയേറെ പ്രശ്നങ്ങള്‍ക്കെങ്കിലും ഇങ്ങനെയൊരു തീരുമാനമുണ്ടായാല്‍ ഭാവിയില്‍ ഗുണം ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്.ആണ്‍ പെണ്‍ കുട്ടികളെ ചെറുപ്പം മുതലേ തൊട്ടുകൂടെന്നും മിണ്ടികൂടേന്നുമൊക്കെയുള്ള രീതിയില്‍ വളര്‍ത്തുന്നതു ഗുണത്തേക്കാളേറെ ദോഷമല്ലെ ഉണ്ടാക്കുക.ഇന്നു നമ്മുടെ നാട്ടില്‍ ബസ്സ് യാത്രാവേളകളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തന്നെനോക്കൂ.ഒരേ സീറ്റില്‍ സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്നു യാത്ര ചെയ്യുന്ന മറ്റു സംസ്ഥാനങ്ങളേക്കാള്‍ പ്രശ്നങ്ങള്‍ കൂടുതലല്ലെ നമ്മുടെ നാട്ടില്‍? സ്ത്രീയുടെ മുഖം പോലുംകാണുന്നതിനു വിലക്കുള്ള രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്ക്ക് ‍ വ ല്ല കുറവുമുണ്ടോ?പെണ്‍കുട്ടിയെ,സ്ത്രീയെ നമ്മുടെ സമൂഹം എങ്ങിനെ കാണുന്നു എന്നതല്ലെയത്ഥാര്‍ത്ത പ്രശ്നം. സ്ത്രീയെ ഒരു വ്യക്തി എന്ന നിലയില്‍ അംഗീകരിക്കാനും ബഹുമാനിക്കാനും ഇന്നും നമ്മള്‍ പഠിച്ചിട്ടില്ല.അതൊരു കുറച്ചിലായി സമൂഹം കാണുന്നു.കുട്ടികളാവുമ്പോള്‍ പോലും സംസാരിക്കാനോ ഒരുമിച്ചിരിക്കാനോ പാടില്ലാ എന്നൊക്കെപറയുന്നത് സ്ത്രീയെ ലൈംഗികമായ ആവശ്യത്തിനുള്ള ഒരുപകരണം മാത്രമായികാണുന്നതുകൊണ്ടു ഉണ്ടാവുന്നതല്ലെ.പുരുഷനും,സ്ത്രീയും പരസ്പ്പരം ബഹുമാനുക്കുന്ന വ്യക്തിത്വങ്ങള്‍അംഗീകരിക്കുന്ന പുതിയൊരു തലമുറ വളര്‍ന്നു വരുന്നതിനു വിദ്യാഭ്യാസ രീതിയിലെഇത്തരം മാറ്റങ്ങള്‍ ഗുണകരമാവുമെന്ന് നമുക്കാശിക്കാം
Posted by റഫീക്ക് കിഴാറ്റൂര്‍ at
11:23
Labels:

11 comments:

റഫീക്ക് കിഴാറ്റൂര്‍ said...
ആണ്‍പെണ്‍കുട്ടികളെ ചെറുപ്പം മുതല്‍ ഒന്നിച്ചിരുത്തിയാല്‍ എന്ത് കുഴപ്പമാണ്സംഭവിക്കുക.ഇന്ന് നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കുറേയേറെ പ്രശ്നങ്ങള്‍ക്കെങ്കിലും ഇങ്ങനെയൊരു തീരുമാനമുണ്ടായാല്‍ ഭാവിയില്‍ ഗുണം ചെയ്യുമെന്നാണ്ഞ്ഞാന്‍ കരുതുന്നത്.ആണ്‍ പെണ്‍ കുട്ടികളെ ചെറുപ്പം മുതലേ തൊട്ടുകൂടെന്നും മിണ്ടികൂടേന്നുമൊക്കെയുള്ള രീതിയില്‍ വളര്‍ത്തുന്നതു ഗുണത്തേക്കാളേറെ ദോഷമല്ലെ ഉണ്ടാക്കുക.ഇന്നു നമ്മുടെ നാട്ടില്‍ ബസ്സ് യാത്രാവേളകളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തന്നെനോക്കൂ.ഒരേ സീറ്റില്‍ സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്നു യാത്ര ചെയ്യുന്ന മറ്റു സംസ്ഥാനങ്ങളേക്കാള്‍ പ്രശ്നങ്ങള്‍ കൂടുതലല്ലെ നമ്മുടെ നാട്ടില്‍? സ്ത്രീയുടെ മുഖം പോലുംകാണുന്നതിനു വിലക്കുള്ള രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്ക്വല്ല കുറവുമുണ്ടോ?

27 November 2007 11:44
റോബി said...
റഫീക്,വളരെ നല്ല ഒരു നിരീക്ഷണം...സമാനമായ ആശയം ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ജീവന്‍ ജോബ് തോമസ് മാത്രുഭൂമിയില്‍ ഏതാനും ഗവേഷണങ്ങളുടെ പിന്‍ബലത്തോടെ എഴുതിയിരുന്നു. ഇങ്ങനെ ചെറിയ ചില മാറ്റങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ രോഗാതുരതയെ ഏറെക്കുറെ ഇല്ലായ്മ ചെയ്യും. ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസവും പ്രധാനം തന്നെ...ബോയ്സ്/ഗേള്‍സ് കോളേജുകളും മറ്റൊരു അശ്ലീലമാണ്.

27 November 2007 16:26
അനൂപ്‌ തിരുവല്ല said...
റഫീക്കിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.

27 November 2007 19:33
Meenakshi said...
നല്ല നിരീക്ഷണങ്ങള്‍ ലേഖനത്തിലെ എല്ലാ അഭിപ്രായങ്ങളൊടും പൂര്‍ണ്ണമായും യോജിക്കുന്നു !

27 November 2007 21:20
ഭൂമിപുത്രി said...
നന്നായി റഫീക്കു. ബോധവല്‍ക്കരണം ആകുന്നത്ര്വേണം.

27 November 2007 22:24
റഫീക്ക് കിഴാറ്റൂര്‍ said...
റോബി-അനൂപ്-മീനാക്ഷി-ഭൂമിപുത്രി‌-വന്നതിനും,അഭിപ്രായങ്ങള്‍ രേഖപെടുതിയതിനുംനന്ദി.

27 November 2007 23:53
ശ്രീഹരി::Sreehari said...
പൂര്‍ണമായും യോജിക്കുന്നു

28 November 2007 00:31
കുഞ്ഞന്‍ said...
റഫീക്ക്..നല്ലൊരു നിരീക്ഷണം.എന്തൊക്കെപ്പറഞ്ഞാലും പണ്ടത്തേക്കാള്‍ ഭേദമാണിപ്പോള്‍ കുറെയൊക്കെ മാറ്റം കാണുന്നുണ്ട്..!

28 November 2007 06:33
സഹയാത്രികന്‍ said...
മാ‍ഷേ നന്നായി...കുഞ്ഞേട്ടന്‍ പറഞ്ഞപോലെ പതിയെ പതിയെ മാറ്റങ്ങള്‍ വരുന്നുണ്ട്... വരുമെന്ന് പ്രത്യാശിക്കാം:)

29 November 2007 04:10
ea jabbar said...
റഫീഖ് , നന്നായി.പാഠ്യപദ്ധതി ചട്ടക്കൂടില്‍ കുട്ടികളെ ഇട കലര്‍ത്തി ഇരുത്തണമെന്നു നിര്‍ദ്ദേശിച്ചിട്ടില്ല.വിവേചനമില്ലാതെ ഇരിപ്പിടം ക്രമീകരിക്കാനും പ്രവര്‍ത്തനങ്ങള്‍ നല്‍കാനും ശ്രദ്ധിക്കണമെന്നേ പറഞ്ഞിട്ടുള്ളു. അതൊക്കെ പാശ്ചാത്യ സംസ്കാരം കൊണ്ടു വരാനുള്ള ശ്രമമാണെന്നാണു നമ്മുടെ മഹാപുരോഗമനക്കാരായ സോളിഡാരിറ്റിക്കാര്‍ പറയുന്നത്. ഈ ചര്‍ച്ച പുരോഗമിക്കട്ടെ വീണ്ടും കാണാം

29 November 2007 04:38
രാജീവ് ചേലനാട്ട് said...
Co-education എന്ന സമ്പ്രദായത്തിന്റെ ഒരു പ്രധാന ഗുണം, സ്ത്രീ-പുരുഷ ബന്ധത്തിന്റെ സാമൂഹിക പ്രസക്തി കുട്ടികളില്‍ അത് ചെറുപ്പം മുതലേ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നു എന്നതാണ്. സ്തീ എന്നത്, ഭരിക്കപ്പെടേണ്ട വര്‍ഗ്ഗമാണെന്ന ധാരണ പുലര്‍ത്തുന്നവര്‍ക്ക്, അതുകൊണ്ടുതന്നെ, അതിനോട് ഒരുകാലത്തും യോജിക്കാനാവില്ല.ആരോഗ്യകരവും, തുല്യനീതിയിലധിഷ്ഠിതവുമായ ലിംഗസമത്വം മാനസിക-സാ‍മൂഹിക വളര്‍ച്ചയുടെ ഒരു പ്രധാന ഘട്ടമാണ്. അതിനെ സാദ്ധ്യമാക്കുകയാണ് co-education എന്ന പ്രക്രിയ ചെയ്യുന്നത്. പോസ്റ്റ് കാര്യമാത്രപ്രസക്തമായി. അഭിവാദ്യങ്ങളോടെ,
02 December 2007 20:17

2 comments:

ബക്കര്‍ | Backer said...

റഫീഖ്‌,
നല്ല ലേഖനം. നിരിക്ഷണങ്ങള്‍ പലതും ശരിയാണ്‌.

അമ്മയെയും പെങ്ങളെയും അമ്മായിയെയും കാണുന്നതിനും അറിയുന്നതിനും പകരം, എല്ലാം പെണെന്ന ഒറ്റവര്‍ഗത്തെ മാത്രമറിയുന്ന യുവാകള്‍ക്ക്‌, കാണുന്നതെല്ലാം പിന്നെ പെണ്ണ്‌ മാത്രമാവുന്നു.

മദ്രസയില്‍ ആണ്‍-പെണ്‍ വിത്യാസമില്ലാതെ 10 വയസ്സ്‌ വരെ പഠിപ്പിക്കാം, പക്ഷെ സ്കുളില്‍ പാടില്ല, ഇതെന്ത്‌ ന്യായം. അതോ, എന്തിനെയും ഏതിനെയും എതിര്‍ക്കുവാന്‍ മാത്രം, വരും തലമുറയെ വളര്‍ത്തിയെടുക്കുവനാണോ?.

വിവാഹത്തിന്‌ നിക്കാഹ്‌ വേണമെന്നെ നിര്‍ബദ്ധമുള്ളൂ, വിവാഹം രജിസ്റ്റര്‍ചെയ്താല്‍ അസാധുവാകുമോ?

ശുദ്ധികലശം തുടങ്ങുവാന്‍ സമയമായി. പണ്ഡിതരോക്കെ നിശബ്ദരായിരിക്കുന്നത്‌ എന്തായാലും നല്ലതല്ല.

നല്ലത്‌ ഉള്‍ക്കോള്ളാനും അംഗീകരിക്കാനും വിമുഖത മുസ്ലിങ്ങള്‍ക്ക്‌ മാത്രമാണ്‌. നാം ഇപ്പോഴും കലീഫമാരുടെ ഭരണത്തിലാണ്‌.

ശ്രീവല്ലഭന്‍. said...

റഫീക്ക്,

ഇതേ വിഷയത്തെ കുറിച്ച് മറ്റൊരു ബ്ലോഗിലും ചര്‍ച്ച നടന്നിരുന്നു. റഫീക്കിന്റെ ബ്ലോഗുകള്‍ ഇപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്. വളരെ നല്ല വിശകലനങ്ങള്‍, നിരീക്ഷണങ്ങള്‍ .