Wednesday, February 13, 2008

പഠിച്ചുകൊണ്ടിരിക്കുന്ന മാഷ്

ഡാലിയുടെ പ്രൈമറി സ്കൂള്‍ അദ്ധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത .എന്ന പോസ്റ്റിനു നല്‍കിയ കമന്‍റ്.

http://dalydavis.blogspot.com/2008/02/blog-post.html

ലേഖനം നന്നായിരിക്കുന്നു.
ചര്‍ച്ചയില്‍ പലരും യോഗ്യതെയെ പറ്റിയല്ല ശംബളത്തെ
പറ്റിയാണ് പറഞ്ഞത്.

അടിസ്ഥാന യോഗ്യതെയെക്കാള്‍ വലിയ പ്രശനം.
ജോലിക്കു വേണ്ടി മാത്രം പഠിക്കുകയും പിന്നീടൊന്നും പഠിക്കാതിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം അദ്ധ്യാപക സമൂഹമാണ്.അദ്ധ്യാപക പരിശീലനങ്ങള്‍ ഭാരമായിക്കാണുന്ന,ദിനപത്രങ്ങള്‍ പോലും വായിക്കാത്ത ഒരു വിഭാഗം. ഇവര്‍ക്ക് പുതിയ രീതി ഉള്‍ക്കൊള്ളാനാവില്ല.

വീട്ടിലെ ഒരു ബള്‍ബ് പോലും മാറ്റിയിടാനറിയാത്ത
ഫിസിക്സ് അദ്ധ്യാപകനും,ഒരു റൂമിന്‍റെ തറയില്‍ ഒട്ടിക്കാന്‍ എത്ര റ്റൈയില്‍ വേണമെന്ന് കണക്കു കൂട്ടാനറിയാത്ത കണക്കു മാഷുമൊ‍ക്കെ പുതിയരീതിയിലുള്ള പഠനത്തിന് ഭീഷണി തന്നെയാണ്.

പുതിയ കാര്യങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുകയും കുട്ടികളെ മനസിലാക്കുകയും, സ്നേഹിക്കുകയും ചെയ്യുന്ന നല്ലൊരദ്ധ്യാപകന് ഒരുകുട്ടിക്കുവേണ്ടി വളരെയേറേ കാര്യങ്ങള്‍ പുതിയ രീതിയില്‍ ചെയ്യാനാവും.

1 comment:

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Projetores, I hope you enjoy. The address is http://projetor-brasil.blogspot.com. A hug.