ഡോ:സൂരജിന്‍റെ ബ്ലോഗില്മക്രോവേവ് അവനിന്‍റെ പ്രവര്‍ത്തനത്തെ കുറിച്ച് നല്ലൊരു ചര്‍ച്ച നടക്കുന്നു അവിടെ നല്‍കിയ ഒരു കമന്‍റ്. മൈക്രോ വേവ് അവനുകളും ചില തെറ്റിദ്ധാരണകളും : അശോക് കര്‍ത്താ മാഷിനൊരു മറുപടി
http://medicineatboolokam.blogspot.com/2008/02/blog-post_09.html
രാഗേഷ് വീണ്ടും അനുഭവമാണ് ശാസ്ത്രമെന്ന് പറയുന്നു. അല്ല രാഗേഷ്. അനുഭവമല്ല ശാസ്ത്രം.(science)അനുഭവം ശാസ്ത്രമാണെങ്കില്‍,
പ്രേതവും,ഒടിയനുമൊക്കെ ശാസ്ത്രമാവും
ഇതൊക്കെ കണ്ട് അനുഭവമുള്ളവര്‍ കാണും.അതിനുകാരണം വേറേയാണ്.
അതുപോലെ ജപിച്ചു കെട്ടിയ ഏലസുകൊണ്ട് അസുഖം
മാറിയവരും.കൈയ് രേഖ നോക്കി ഫലം പറഞ്ഞത് ശരിയായ അനുഭവമുള്ളവരും കാണും അതുകൊണ്ട്
അതൊന്നും ശാസ്ത്രമാവുന്നില്ല.അതു ഐന്‍സ്റ്റീന്‍റെ അനുഭവമായാലും ശരി,ശാസ്ത്രത്തിന് അതിന്‍റെതായ രീതിയുണ്ട്.പരീഷണങ്ങളിലൂടെ നിരീഷണങ്ങളിലൂടെ
നിഗമനങ്ങളിലെത്തുന്നരീതി.(കൂടുതല്‍ അറിവുള്ളവര്‍
പറയുമെന്ന് പറയുമെന്ന് പ്രതീക്ഷ.)
Subscribe to:
Post Comments (Atom)
No comments:
Post a Comment