Monday, October 22, 2007
സ്കൂളുകളിലെ ജീവനകല
ആര്‍ട്ട്ഓഫ് ലിവിംങ്ങ് ആശയങ്ങള്‍ ഐക്യരാഷ്ട്ര സഭയുടെ അഭ്യാര്‍ഥനയുടെ മറവില്‍ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നുവെന്ന വ്യപക പരാതികള്‍കിടയിലാണ് ഈ അടുത്ത ദിവസങ്ങളിലായി സ്കൂളുകളില്‍ ശ്രീ ശ്രീ രവിശങ്കറിന്‍റെ ചിത്രം വെച്ച് ആര്‍ട്ട്ഓഫ് ലിവിംങ്ങ് പ്രതിജ്ഞയെടുക്കണമെന്ന ചില വിദ്യാഭ്യാസ ഓഫീസര്‍ മാരുടെ നിര്‍ദേശം വരുന്നത്. എതിര്‍പ്പുകള്‍കിടയിലും ചില സ്കൂളുകളിലെങ്കിലും പ്രതിജ്ഞ നടന്നതായാണ് പത്ര വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഈ അവസരത്തില്‍ ചില ചോദ്യങ്ങള്‍ ചോദിക്കാനാഗ്രഹിക്കുന്നു.
*ചിത്രം വെച്ച് പ്രതിജ്ഞ നടത്താന്‍ മാത്രം ശ്രീ ശ്രീ രവിശങ്കറിനുളള പ്രസക്തി?
*സ്കൂളുകളില്‍ പ്രചരിപ്പിക്കാന്‍ മാത്രമുള്ള ജീവനകലയുടെ ശാസ്ത്രീയത-മഹത്വം?
*ശ്രീ ശ്രീ രവിശങ്കറിന്‍റ ജീവിതം സമൂഹത്തിനു നല്‍കുന്ന സന്ദേശം?
*ശ്രീ ശ്രീ രവിശങ്കര്‍ രൂപപെടുത്താന്‍ ശ്രമിക്കുന്ന സമൂഹത്തിന്‍റെ മാനസികാരോഗ്യം?
നിങ്ങളുടെ അറിവുകള്‍ പങ്കുവെക്കുമെന്ന പ്രതീക്ഷയോടെ.......
Subscribe to:
Post Comments (Atom)
No comments:
Post a Comment