താഴ്ന്ന ക്ലാസ് മുതല്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിയിരുത്തണമെന്ന കെ.ഇ .ആര്‍ ലെ നിര്‍ദേശത്തിനെതിരെയാണല്ലൊ വിവിധ കോണുകളില്‍നിന്നും ഏറ്റവുമധികം എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നത്. യത്ഥാര്‍തത്തില്‍ഇതിലെന്താണിത്ര അപകടം എന്നു മനസിലാവുന്നില്ല.കപടമായ നമ്മുടെ സദാചാര ബോധമല്ലെ ഇത്തരം എതിര്‍പ്പുകല്‍ക്ക് കാരണം?ആണ്‍കുട്ടികളുടേയു,പെങ്കുട്ടികളുടേയും പേര് ഹാജര്‍ പട്ടികയില്‍ ഇടകലര്‍ത്തിയെഴുതിയാല്‍ പോലും ലൈംഗിക അരാജകത്വംമുണ്ടാവുമെന്നാണ് നമ്മുടെ ചില മതസംഘടനാ വക്താക്കള്‍ പറഞ്ഞത്. ആണ്‍പെണ്‍കുട്ടികളെ ചെറുപ്പം മുതല്‍ ഒന്നിച്ചിരുത്തിയാല്‍ എന്ത് കുഴപ്പമാണ്സംഭവിക്കുക.ഇന്ന് നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കുറേയേറെ പ്രശ്നങ്ങള്‍ക്കെങ്കിലും ഇങ്ങനെയൊരു തീരുമാനമുണ്ടായാല്‍ ഭാവിയില്‍ ഗുണം ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്.ആണ്‍ പെണ്‍ കുട്ടികളെ ചെറുപ്പം മുതലേ തൊട്ടുകൂടെന്നും മിണ്ടികൂടേന്നുമൊക്കെയുള്ള രീതിയില്‍ വളര്‍ത്തുന്നതു ഗുണത്തേക്കാളേറെ ദോഷമല്ലെ ഉണ്ടാക്കുക.ഇന്നു നമ്മുടെ നാട്ടില്‍ ബസ്സ് യാത്രാവേളകളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തന്നെനോക്കൂ.ഒരേ സീറ്റില്‍ സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്നു യാത്ര ചെയ്യുന്ന മറ്റു സംസ്ഥാനങ്ങളേക്കാള്‍ പ്രശ്നങ്ങള്‍ കൂടുതലല്ലെ നമ്മുടെ നാട്ടില്‍? സ്ത്രീയുടെ മുഖം പോലുംകാണുന്നതിനു വിലക്കുള്ള രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്ക്ക് വ ല്ല കുറവുമുണ്ടോ?പെണ്‍കുട്ടിയെ,സ്ത്രീയെ നമ്മുടെ സമൂഹം എങ്ങിനെ കാണുന്നു എന്നതല്ലെയത്ഥാര്‍ത്ത പ്രശ്നം. സ്ത്രീയെ ഒരു വ്യക്തി എന്ന നിലയില്‍ അംഗീകരിക്കാനും ബഹുമാനിക്കാനും ഇന്നും നമ്മള്‍ പഠിച്ചിട്ടില്ല.അതൊരു കുറച്ചിലായി സമൂഹം കാണുന്നു.കുട്ടികളാവുമ്പോള്‍ പോലും സംസാരിക്കാനോ ഒരുമിച്ചിരിക്കാനോ പാടില്ലാ എന്നൊക്കെപറയുന്നത് സ്ത്രീയെ ലൈംഗികമായ ആവശ്യത്തിനുള്ള ഒരുപകരണം മാത്രമായികാണുന്നതുകൊണ്ടു ഉണ്ടാവുന്നതല്ലെ.പുരുഷനും,സ്ത്രീയും പരസ്പ്പരം ബഹുമാനുക്കുന്ന വ്യക്തിത്വങ്ങള്‍അംഗീകരിക്കുന്ന പുതിയൊരു തലമുറ വളര്‍ന്നു വരുന്നതിനു വിദ്യാഭ്യാസ രീതിയിലെഇത്തരം മാറ്റങ്ങള്‍ ഗുണകരമാവുമെന്ന് നമുക്കാശിക്കാം
Posted by റഫീക്ക് കിഴാറ്റൂര്‍ at 11:23
Labels: കെ.ഇ.ആര്‍. പരിഷ്ക്കരണം
11 comments:
റഫീക്ക് കിഴാറ്റൂര്‍ said...
ആണ്‍പെണ്‍കുട്ടികളെ ചെറുപ്പം മുതല്‍ ഒന്നിച്ചിരുത്തിയാല്‍ എന്ത് കുഴപ്പമാണ്സംഭവിക്കുക.ഇന്ന് നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കുറേയേറെ പ്രശ്നങ്ങള്‍ക്കെങ്കിലും ഇങ്ങനെയൊരു തീരുമാനമുണ്ടായാല്‍ ഭാവിയില്‍ ഗുണം ചെയ്യുമെന്നാണ്ഞ്ഞാന്‍ കരുതുന്നത്.ആണ്‍ പെണ്‍ കുട്ടികളെ ചെറുപ്പം മുതലേ തൊട്ടുകൂടെന്നും മിണ്ടികൂടേന്നുമൊക്കെയുള്ള രീതിയില്‍ വളര്‍ത്തുന്നതു ഗുണത്തേക്കാളേറെ ദോഷമല്ലെ ഉണ്ടാക്കുക.ഇന്നു നമ്മുടെ നാട്ടില്‍ ബസ്സ് യാത്രാവേളകളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തന്നെനോക്കൂ.ഒരേ സീറ്റില്‍ സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്നു യാത്ര ചെയ്യുന്ന മറ്റു സംസ്ഥാനങ്ങളേക്കാള്‍ പ്രശ്നങ്ങള്‍ കൂടുതലല്ലെ നമ്മുടെ നാട്ടില്‍? സ്ത്രീയുടെ മുഖം പോലുംകാണുന്നതിനു വിലക്കുള്ള രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്ക്വല്ല കുറവുമുണ്ടോ?
27 November 2007 11:44
റോബി said...
റഫീക്,വളരെ നല്ല ഒരു നിരീക്ഷണം...സമാനമായ ആശയം ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ജീവന്‍ ജോബ് തോമസ് മാത്രുഭൂമിയില്‍ ഏതാനും ഗവേഷണങ്ങളുടെ പിന്‍ബലത്തോടെ എഴുതിയിരുന്നു. ഇങ്ങനെ ചെറിയ ചില മാറ്റങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ രോഗാതുരതയെ ഏറെക്കുറെ ഇല്ലായ്മ ചെയ്യും. ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസവും പ്രധാനം തന്നെ...ബോയ്സ്/ഗേള്‍സ് കോളേജുകളും മറ്റൊരു അശ്ലീലമാണ്.
27 November 2007 16:26
അനൂപ് തിരുവല്ല said...
റഫീക്കിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.
27 November 2007 19:33
Meenakshi said...
നല്ല നിരീക്ഷണങ്ങള്‍ ലേഖനത്തിലെ എല്ലാ അഭിപ്രായങ്ങളൊടും പൂര്‍ണ്ണമായും യോജിക്കുന്നു !
27 November 2007 21:20
ഭൂമിപുത്രി said...
നന്നായി റഫീക്കു. ബോധവല്‍ക്കരണം ആകുന്നത്ര്വേണം.
27 November 2007 22:24
റഫീക്ക് കിഴാറ്റൂര്‍ said...
റോബി-അനൂപ്-മീനാക്ഷി-ഭൂമിപുത്രി-വന്നതിനും,അഭിപ്രായങ്ങള്‍ രേഖപെടുതിയതിനുംനന്ദി.
27 November 2007 23:53
ശ്രീഹരി::Sreehari said...
പൂര്‍ണമായും യോജിക്കുന്നു
28 November 2007 00:31
കുഞ്ഞന്‍ said...
റഫീക്ക്..നല്ലൊരു നിരീക്ഷണം.എന്തൊക്കെപ്പറഞ്ഞാലും പണ്ടത്തേക്കാള്‍ ഭേദമാണിപ്പോള്‍ കുറെയൊക്കെ മാറ്റം കാണുന്നുണ്ട്..!
28 November 2007 06:33
സഹയാത്രികന്‍ said...
മാഷേ നന്നായി...കുഞ്ഞേട്ടന്‍ പറഞ്ഞപോലെ പതിയെ പതിയെ മാറ്റങ്ങള്‍ വരുന്നുണ്ട്... വരുമെന്ന് പ്രത്യാശിക്കാം:)
29 November 2007 04:10
ea jabbar said...
റഫീഖ് , നന്നായി.പാഠ്യപദ്ധതി ചട്ടക്കൂടില്‍ കുട്ടികളെ ഇട കലര്‍ത്തി ഇരുത്തണമെന്നു നിര്‍ദ്ദേശിച്ചിട്ടില്ല.വിവേചനമില്ലാതെ ഇരിപ്പിടം ക്രമീകരിക്കാനും പ്രവര്‍ത്തനങ്ങള്‍ നല്‍കാനും ശ്രദ്ധിക്കണമെന്നേ പറഞ്ഞിട്ടുള്ളു. അതൊക്കെ പാശ്ചാത്യ സംസ്കാരം കൊണ്ടു വരാനുള്ള ശ്രമമാണെന്നാണു നമ്മുടെ മഹാപുരോഗമനക്കാരായ സോളിഡാരിറ്റിക്കാര്‍ പറയുന്നത്. ഈ ചര്‍ച്ച പുരോഗമിക്കട്ടെ വീണ്ടും കാണാം
29 November 2007 04:38
രാജീവ് ചേലനാട്ട് said...
Co-education എന്ന സമ്പ്രദായത്തിന്റെ ഒരു പ്രധാന ഗുണം, സ്ത്രീ-പുരുഷ ബന്ധത്തിന്റെ സാമൂഹിക പ്രസക്തി കുട്ടികളില്‍ അത് ചെറുപ്പം മുതലേ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നു എന്നതാണ്. സ്തീ എന്നത്, ഭരിക്കപ്പെടേണ്ട വര്‍ഗ്ഗമാണെന്ന ധാരണ പുലര്‍ത്തുന്നവര്‍ക്ക്, അതുകൊണ്ടുതന്നെ, അതിനോട് ഒരുകാലത്തും യോജിക്കാനാവില്ല.ആരോഗ്യകരവും, തുല്യനീതിയിലധിഷ്ഠിതവുമായ ലിംഗസമത്വം മാനസിക-സാമൂഹിക വളര്‍ച്ചയുടെ ഒരു പ്രധാന ഘട്ടമാണ്. അതിനെ സാദ്ധ്യമാക്കുകയാണ് co-education എന്ന പ്രക്രിയ ചെയ്യുന്നത്. പോസ്റ്റ് കാര്യമാത്രപ്രസക്തമായി. അഭിവാദ്യങ്ങളോടെ,
02 December 2007 20:17
Tuesday, December 4, 2007
Monday, December 3, 2007
രേഖ സുതാര്യം; ഏവര്‍ക്കും സ്വീകാര്യം
സര്‍ക്കാരിന്റെ വിദ്യാഭ്യാസ പരിഷ്കരണത്തിന് തുരങ്കംവയ്ക്കാന്‍ ഉപയോഗപ്പെടുത്തുന്നത് മതവികാരം. പാഠ്യപദ്ധതി-കെഇആര്‍ പരിഷ്കരണ ചര്‍ച്ചക്കെതിരെ വിശ്വാസികളെ തിരിച്ചുവിടാന്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു. വിദ്യാഭ്യാസത്തെ എക്കാലവും കച്ചവടച്ചരക്കാക്കി ലാഭം കൊയ്യുന്ന സംഘമാണ് ഇതിനു പിന്നില്‍.
തുടക്കത്തില്‍ മുസ്ളിംലീഗായിരുന്നു രംഗത്ത്. സകൂള്‍സമയം രാവിലെ എട്ടാക്കി മദ്രസപഠനം ഇല്ലാതാക്കുന്നുവെന്നായിരുന്നു പരാതി. മദ്രസപഠനത്തിന് വിഘാതമായി സമയമാറ്റം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉറപ്പു നല്‍കിയതോടെ ആ തന്ത്രം പൊളിഞ്ഞു. പിന്നീട് ഒരേ ബെഞ്ചില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിയിരുത്തിയും അറബി‘ഭാഷാ പഠനം ഇല്ലാതാക്കിയും മതവിശ്വാസത്തിനെതിരായ പരിഷ്കാരം വരുത്തുന്നുവെന്നായി പ്രചാരണം. ഇങ്ങനെയൊരു കാര്യം സര്‍ക്കാര്‍ ചിന്തിച്ചിട്ടേയില്ലെന്ന് മന്ത്രി ബേബി ആവര്‍ത്തിച്ചിട്ടും ചിലര്‍ തെറ്റായ പ്രചാരണം തുടരുകയാണ്.
കുട്ടികളെ ഇടകലര്‍ത്തിയിരുത്തുമെന്ന പ്രചാരണവും വസ്തുതാവിരുദ്ധമാണ്. നിലവില്‍ നാലാംക്ളാസ്വരെ വിദ്യാര്‍ഥികള്‍ ഇടകലര്‍ന്നിരിക്കുന്നുണ്ട്. അഞ്ചാം ക്ളാസ്മുതലാകട്ടെ ഇത് നടപ്പാക്കണമെന്ന് പാഠ്യപദ്ധതി സമീപന രേഖയിലില്ല. അതേസമയം ഹാജര്‍പട്ടികയില്‍ ഇംഗ്ളീഷ് അക്ഷരമാലക്രമത്തില്‍ കുട്ടികളുടെ പേര് എഴുതണമെന്നുമാത്രമാണ് നിര്‍ദേശം. നിലവില്‍ ആദ്യം ആണ്‍കുട്ടികളുടെ പേരാണ് എഴുതുന്നത്. ഇത് വിവേചനമാണെന്നു പറഞ്ഞ് കല്‍പ്പറ്റയിലെ വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ വിനയ വിദ്യാഭ്യാസവകുപ്പിന് നേരത്തെ കത്ത് നല്‍കിയിരുന്നു. എസ്എസ്എല്‍സി പരീക്ഷയ്ക്ക് ആദ്യം ആണ്‍കുട്ടികളുടെയും പിന്നീട് പെണ്‍കുട്ടികളുടെയും പേര് ഉള്‍പ്പെടുത്തുന്നതിലെ വിവേചനവും ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനെയാണ് കുട്ടികളെ ഒരേ ബെഞ്ചില്‍ ഇടകലര്‍ത്തിയിരുത്തുന്നുവെന്ന് പ്രചരിപ്പിക്കുന്നത്. അറബി ഭാഷാ പഠനം നിലവിലുള്ള രീതിയില്‍ തുടരണമെന്നുതന്നെയാണ് കരടുരേഖയിലെ നിര്‍ദേശം.
വിദ്യാഭ്യാസം നിരീശ്വരവല്‍ക്കരിക്കുന്നുവെന്നാണ് ചില ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ പരാതി. ഇതും തെറ്റിദ്ധാരണയില്‍നിന്നുള്ളതാണ്. പുതിയ വിദ്യാഭ്യാസ പരിഷ്കാരം മതവിശ്വാസത്തിനെതിരാകില്ലെന്ന് മന്ത്രി ബേബി വ്യക്തമാക്കിയിട്ടുണ്ട്.
ദേശാഭിമാനി-3.12.07

Monday, November 26, 2007
ഊരുവിലക്ക്
പ്രിയ റസാഖ്..ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ മനസ് വല്ലാതെ വേദനിക്കുന്നു.ഈ ഊരു വിലക്കാനുള്ള അധികാരം നഷ്ട്ടപെടുമെന്ന് വിചാരിച്ചാണല്ലോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്നഗവണ്‍മെന്‍റ് തീരുമാനത്തിനെതിരെ പോലും നമ്മുടെ സംഘടനകള്‍ എതിര്‍ക്കുന്നത്.വിവാഹം ചടങ്ങുകള്‍ ലളിതമാക്കാനും,സ്ത്രീധനത്തിനെതിരെയുമൊക്കെപ്രസംഗിക്കുവാനും, പ്രവര്‍ത്തിക്കുവാനുമൊക്കെ നമ്മുടെപള്ളി ഖത്തീബു മാര്‍ക്കും,മുസ്ലിയാര്‍മാര്‍ക്കും കഴിയുമോ?മറ്റുള്ളവര്‍ക്കു മാതൃകയാവേണ്ട ഇവര്‍ ഇക്കാര്യത്തില്‍ ഒട്ടുംപിറകിലല്ലല്ലോ....(കൂടുതല്‍ എഴുതിയാല്‍ ഇതുമതി മഹല്ലില്‍ നിന്നു പുറത്താക്കാന്‍)
http://samakalam.blogspot.com/2007/11/blog-post.html (റസാഖിന്‍റ ബ്ലോഗിലെഴുതിയ കമന്‍റ്)
http://samakalam.blogspot.com/2007/11/blog-post.html (റസാഖിന്‍റ ബ്ലോഗിലെഴുതിയ കമന്‍റ്)
Friday, November 23, 2007
പാഠ്യപദ്ധതി ചര്‍ച്ച അലങ്കോലമാക്കുന്നവരോട്.
കേരാളാ പാഠ്യപദ്ധതി ചട്ടക്കൂട്-2007 ചര്‍ച്ച മലപ്പുറം ജില്ലയുടെ പലഭാഗങ്ങലിലും അലങ്കോലപെടുന്നതായി പത്രവാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.ഇതിനു പിന്നില്‍ ഒരു ആസൂത്രിത ശ്രമമുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.121 പേജുള്ള കരടിന്‍റെ സംക്ഷിപ്ത രൂപമാണ് ചര്‍ച്ചക്ക് നല്‍കുന്നതെന്ന് ആരോപിച്ചാണ് പലയിടത്തും പ്രശ്നങ്ങള്‍ തുടങ്ങുന്നത്.പക്ഷേ..യഥാര്‍ത്ത കാരണം ഇതാണെന്നു തോന്നുന്നില്ല.
സ്കൂള്‍ സമയമാറ്റം,ലിംഗ സമത്വം എന്നിവയെ കുറിച്ചു ചില സങ്കുചിത താല്‍പ്പര്യക്കാര്‍ നടത്തുന്ന തെറ്റായ പ്രചരണവും,ഇവരുടെ വാദങ്ങള്‍ ശരിയാണെന്നും അതിനു ജനപിന്തുണയുണ്ടെന്നും സമര്‍ത്ഥിക്കാനുള്ള ശ്രമങ്ങളും മറ്റുമാണ് പ്രശ്നങ്ങളുടെ മുഖ്യകാരണമെന്നു തോന്നുന്നു.
ഇതിനു മുബുണ്ടാവാത്ത വിധം ചരിത്രത്തില്‍ ആദ്യമായി പാഠ്യപദ്ധതി ജനകീയ ചര്‍ച്ചക്ക് വിധേയമാക്കാനുള്ള ഈ സര്‍ക്കാറിന്‍റെ തീരുമാനത്തെ ഉപയോഗപെടുത്തി പൊതു വിദ്യാഭ്യാസത്തെ മെച്ചപെടുത്തുവാനുള്ള ക്രിയാത്മകമായുള്ള നിര്‍ദേശങ്ങളും, അഭിപ്രായങ്ങളും പ്രകടിപ്പിക്കാന്‍ ലഭിക്കുന്ന ഈ അവസരം ചില സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി നഷ്ട്പെടുത്തരുതന്ന് അപേക്ഷിക്കുന്നു.

Thursday, November 15, 2007
മുസ്ലിം സംഘടനകളും വിവാഹ രജിസ്ട്രേഷനും.
എല്ലാ മതവിഭാഗങ്ങള്‍ക്കും വിവാഹ രജിസ്ട്രേഷന്‍നിര്‍ബന്ധമാക്കി കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെഅടിസ്ഥാനത്തില്‍ മുസ്ലിം,കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്ക്നിലവില്‍ പള്ളികളിലുള്ള രജിസ്ട്രേഷന്‍ സംവിധാനംനിലനിര്‍ത്തികൊണ്ട് ത്ദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍വിവാഹം രജി: ചെയ്യണമെന്നത് നിബന്ധമാക്കുന്ന പുതിയനിയമം പ്രത്യേക ഉത്തരവിലൂടെ കൊണ്ടുവരാന്‍സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണല്ലോ.
കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനു മുന്നോടിയായി മാസങ്ങള്‍ക്ക്മുബ് വിവിധ മതനേതാക്കളുടെ യോഗം മുഖ്യമന്ത്രിയുടെസാനിധ്യത്തില്‍ വിളിച്ചു കൂട്ടിയിരുന്നു.ക്രൈസ്തവസഭാനേതൃത്വം സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണ്ണമായിഎതിര്‍ത്തില്ലങ്കിലും യോഗത്തില്‍ പങ്കെടുത്ത മുസ്ലിംസംഘടനകള്‍ വിവാഹ രജി: നിര്‍ബന്ധമാക്കാന്‍ പാടില്ലന്ന്ആവശ്യപെട്ടിരുന്നു.സര്‍ക്കാര്‍ തീരുമാനത്തിന്‍റെപശ്ചാതലത്തില്‍ ഈസംഘടനകള്‍ വീണ്ടും പ്രസ്താവനകളുംപ്രതിഷേധങ്ങളുമായി രംഗതെത്തിയിരിക്കുന്നു.വിവാഹരജി:നിയമം ഭരണഘടനാവിരുദ്ധമാണെന്ന് കേരളാമുസ്ലിംജമാഅത്ത് ഫെഡറേഷന്‍,ദക്ഷിണകേരളാ ജംഇയത്തുല്‍ഉലമ,ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് എന്നീ സംഘടനാഭാരവാഹികള്‍ സംയുക്ത പ്രസ്താവന പുറപെടുവിച്ചിരിക്കുന്നു.
ഈ നിയമത്തെ രാഷ്ട്രീയമായും,നിയമപരമായും നേരിടും എന്നുകൂടിഇവര്‍ പ്രഖ്യാപിച്ചിരിക്കുന്നു.
എന്തിനാണിത്തരം പ്രസ്താവനകളുമായി ഇവര്‍ രംഗത്തുവരുന്നതെന്നു മനസിലാവുന്നില്ല. ഈ നിയമംമതവിരുദ്ധമാണൊ?ഏതെങ്കിലും മതാചാരങ്ങളെ ഈനിയമംതടസപെടുത്തുന്നുണ്ടോ?പിന്നെ എന്താണുപ്രശ്നം.മഹല്ലുകളുടെ അധികാരം നഷ്ടപെടുമെന്നതൊ?മഹല്ലുകള്‍ഇപ്പോള്‍ നടത്തുന്ന വിവാഹ രജി: കുറ്റമറ്റതാണോ? ഊരുംപേരും ഇല്ലാത്തവനുപോലും പെണ്‍മക്കളെ കല്യാണംകഴിച്ചയക്കുന്നതു മഹല്ലില്‍ രജി: ചെയുന്നില്ലെ. ഇവര്‍രണ്ടുമാസം കൊണ്ട് ഉപേഷിച്ച് പോവുമ്പോള്‍ ഈരജി:കൊണ്ടു ഉപകാരമുണ്ടാവാറുണ്ടൊ?വിവാഹത്തിനു ചില മഹല്ലു കമ്മറ്റികള്‍ സ്ത്രീധനത്തിന്‍റെവലിപ്പത്തിനനുസരിച്ച് ശതമാനകണക്കില്‍ പണംവാങ്ങാറില്ലെ?.
ഇതൊക്കെ ശരിയാണൊ.സ്ത്രീധനത്തിനെതിരെയും,ബാല്യവിവാത്തിനെതിരെയുമൊക്കെ ഈ സംഘടനകള്‍ ഇക്കാലമെത്രയായിട്ടുംശക്തമായൊരു പ്രസ്താവനയൊ പ്രവര്‍ത്തനമോനടത്തിയിട്ടുണ്ടൊ? മതനിയമപ്രകാരം മഹല്ല്രജിസ്ട്രേഷന്‍ പോലും വിവാഹം സാധുവാകാന്‍ആവശ്യമില്ലലോ. ഇതെല്ലാം സമൂഹത്തിന്‍റെ ഗുണപരമായമാറ്റത്തിനു വേണ്ടിയുണ്ടാക്കിയ സംവിധാനമല്ലേ.അപ്പോള്‍അതിനേക്കാള്‍ മികച്ച ഒരുസംവിധാനമുണ്ടാക്കാനുള്ളശ്രമങ്ങളേയും തീരുമാനങ്ങളേയും പിന്തുണക്കുകയല്ലേവേണ്ടത്?.

Saturday, November 10, 2007
മതം മനുഷ്യന്‍
പ്രിയ സുഹൃത്തെ...
അതുകൊണ്ടല്ലെ അന്യരുടെ മതത്തേയും ബഹുമാനിക്കാന്‍ ഇസ്ലാം കല്‍പ്പിക്കുന്നത്.
പക്ഷേ...നടക്കുന്നതൊ?
ഇവിടെ സൌദിയില്‍ മുത്തവമാര്‍ അമുസ്ലിം സഹോദരങ്ങളെ ബഹുമാനിക്കുന്നതു കണ്ടിട്ടുണ്ടോ?അവര്‍ക്കുള്ള ഇക്കാമയുടെ നിറം വേറേയാണു.ഈനിറം കണ്ടാല്‍ മാത്രം മതി ശകാര വര്‍ശം തുടങ്ങാന്‍.നിലത്തെറിയലും,തുപ്പും വേറെ......എല്ലാവരും ആദമിന്‍റെ മക്കളല്ലെ..പക്ഷേ അങ്ങിനെയാണോ കാണുന്നത്.പ്രവര്‍ത്തിയിലൂടെ യല്ലെ ഒരു സമൂഹത്തെ നമ്മള്‍ മനസിലാക്കുന്നത്?
പിന്നെ “മതമേതായാലും മനുഷ്യന്‍ നന്നാല്‍ മതി“യെന്ന്
അങ്ങിനെ പോരാന്നു നാടുനീളേ ചുമരെഴുതിയിരുന്നു നമ്മുടെ ചില മത സംഘടനകള്‍.
(ശ്രീ അഡ്വ.സക്കീന യുടെ ബ്ലോഗിലെഴുതിയ കമന്‍റ്-http://nireekshanam.blogspot.com/2007/01/blog-post.html)

Tuesday, October 23, 2007
പാഠം വിമര്‍ശനങ്ങള്‍
*******സി ഡി എസില്‍ നിന്നു പണം വാങ്ങിയിട്ടില്ലാന്ന് പരിഷത്ത് പറഞ്ഞിട്ടിലല്ലോ. എന്തിനു വാങ്ങി,എങിനെ ചിലവാക്കി എന്നൊക്കെ പറഞ്ഞില്ലെ.അതെങ്ങിനെ ചാരപ്രവര്ത്തനമാവും?വിദേശത്തു നിന്നു ലഭിക്കുന്ന പണമൊക്കെ സി ഐ എ യുടെതാണൊ?ഒപ്പം പണം വാങിയ മുന്നൂറോളം സ്ഥാപനങ്ങളില്‍നിന്നും,വ്യക്തികളില്‍ നിന്നും പരിഷത്തിനെ മാത്രം ഏതു അരിപ്പയിലൂടെയാണാവൊ പാഠം അരിച്ചെടുത്തത്?.......
******പാഠത്തിന്‍റെ വിമര്‍ശനത്തിലേക്കു തന്നെവരാംചര്‍ച്ച.പരിഷത്തടുപ്പും,സോപ്പും,ചൂടാറാപെട്ടിവരെ ചാരപ്രവര്‍ത്തനമായിരുന്നുവെന്ന്.ഇവയൊക്കെ ആഗോളീകരണത്തിന്റെ ചെറുത്തു നില്‍പ്പുകളെ തകര്‍ക്കുമെത്രെ;ഇങ്ങിനെ എന്തെല്ലാം പാഠം വിഭവങ്ങള്‍....

Monday, October 22, 2007
പരിഷത്ത് ചാര സംഘടനയോ ?
തീര്‍ച്ചയായും ചര്‍ച്ച ചെയപെടണം.
വിര്‍ശിക്കുന്നവര്‍ക്കു അതു തെളീക്കാനുള്ള ബാധ്യധ ഇല്ലാ എന്നുള്ളതു വല്യകഷ്ടമാണ്.
പിന്നെ പരിഷത്തിനു മിണ്ടാതിരുന്നൂടെന്ന്.
തീര്‍ച്ചയായും വിമര്‍ശകരുടെ ഭാഷയില്‍ പരിഷത്ത് പ്രതികരിച്ചിട്ടില്ല.
പരിഷത്ത് കാര്യം മാത്രം പറഞു.
എന്നിട്ടും വിമര്‍ശനം തുടരുബോള്‍ വേറെ എന്താണു മാര്‍ഗം?വിമര്‍ശകര്‍ക്കു മറ്റു താല്‍പ്പര്യം തീര്‍ച്ചയായും ഉണ്ടായിരിക്കണം.പിന്നെ ഈ.... വിമര്‍ശകര്‍ സമൂഹത്തിനു എന്തു സംഭാവനയാണു നല്‍കിയതു???വിമര്‍ശനങ്ങള്‍ പലതും സമൂഹനന്മ്മക്കായിരുന്നുവോ?അതൊ വ്യ്കിതി കേന്ദ്രികൃതമൊ?വിമര്‍ശിച്ചവ്യ്ക്കു ഇവര്‍ നല്‍കിയ നിര്‍ദേശങ്ങള്‍?

പാഠം
വിജയന്‍ മാഷ് എന്ന നിലയിലല്ല.അധിനിവേശപ്രതിരോധ സമധി എന്ന നിലയില്‍അവര്‍ കേരള സമൂഹത്തിനു എന്തു സംഭാവനയാണു നല്‍കിയതു???വിമര്‍ശനങ്ങള്‍ പലതും സമൂഹ നന്മ്മക്കായിരുന്നുവോ?അതൊ വ്യക്തി കേന്ദ്രികൃതമൊ?വിമര്‍ശിച്ചവ്യ്ക്കു ഇവര്‍ നല്‍കിയ നിര്‍ദേശങ്ങള്‍?????ഇവരുടെ ഭാഷ ????
പാഠം
വിജയന്‍ മാഷ് എന്ന നിലയിലല്ല.അധിനിവേശപ്രതിരോധ സമധി എന്ന നിലയില്‍അവര്‍ കേരള സമൂഹത്തിനു എന്തു സംഭാവനയാണു നല്‍കിയതു???വിമര്‍ശനങ്ങള്‍ പലതും സമൂഹനന്മ്മക്കായിരുന്നുവോ?അതൊ വ്യക്തി കേന്ദ്രികൃതമൊ?വിമര്‍ശിച്ചവ്യ്ക്കു ഇവര്‍ നല്‍കിയ നിര്‍ദേശങ്ങള്‍?????ഇവരുടെ ഭാഷ ????
സ്കൂളുകളിലെ ജീവനകല
ആര്‍ട്ട്ഓഫ് ലിവിംങ്ങ് ആശയങ്ങള്‍ ഐക്യരാഷ്ട്ര സഭയുടെ അഭ്യാര്‍ഥനയുടെ മറവില്‍ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നുവെന്ന വ്യപക പരാതികള്‍കിടയിലാണ് ഈ അടുത്ത ദിവസങ്ങളിലായി സ്കൂളുകളില്‍ ശ്രീ ശ്രീ രവിശങ്കറിന്‍റെ ചിത്രം വെച്ച് ആര്‍ട്ട്ഓഫ് ലിവിംങ്ങ് പ്രതിജ്ഞയെടുക്കണമെന്ന ചില വിദ്യാഭ്യാസ ഓഫീസര്‍ മാരുടെ നിര്‍ദേശം വരുന്നത്. എതിര്‍പ്പുകള്‍കിടയിലും ചില സ്കൂളുകളിലെങ്കിലും പ്രതിജ്ഞ നടന്നതായാണ് പത്ര വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഈ അവസരത്തില്‍ ചില ചോദ്യങ്ങള്‍ ചോദിക്കാനാഗ്രഹിക്കുന്നു.
*ചിത്രം വെച്ച് പ്രതിജ്ഞ നടത്താന്‍ മാത്രം ശ്രീ ശ്രീ രവിശങ്കറിനുളള പ്രസക്തി?
*സ്കൂളുകളില്‍ പ്രചരിപ്പിക്കാന്‍ മാത്രമുള്ള ജീവനകലയുടെ ശാസ്ത്രീയത-മഹത്വം?
*ശ്രീ ശ്രീ രവിശങ്കറിന്‍റ ജീവിതം സമൂഹത്തിനു നല്‍കുന്ന സന്ദേശം?
*ശ്രീ ശ്രീ രവിശങ്കര്‍ രൂപപെടുത്താന്‍ ശ്രമിക്കുന്ന സമൂഹത്തിന്‍റെ മാനസികാരോഗ്യം?
നിങ്ങളുടെ അറിവുകള്‍ പങ്കുവെക്കുമെന്ന പ്രതീക്ഷയോടെ.......
മുസ്ലിം സ്കൂളും പൊതുകലണ്ടറും
പഠനത്തിനിടയില്‍ വരുന്ന ഒരുമാസത്തെ ഒഴിവു കുട്ടികളെ ദോഷകരമായി ബാധിക്കുമെന്നു മനസിലാക്കി പല സ്കൂളുകളും പൊതുകലണ്ടറിലേക്കു മാറുബോള് മതത്തിന്‍റെ പേരില്‍ അതിനെതിരെ രംഗത്തുവരുന്നു.ഇതെന്തിന്നാണെന്നു മനസിലാവുന്നില്ല.മുസ്ലിം മാനേജുമെന്‍റഉകള്‍ നടത്തുന്ന എയ്ഡഡ് സ്കൂളുകള്‍ നോബു കാലത്തു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു ഇവിടെ പഠിക്കുന്നതു പണക്കാരന്‍റെ മക്കളായതു കൊണ്ടാവാം ആര്‍ക്കും ഒരു പരാതിയും ഇല്ല.ഇസ്ലാമിക രാജ്യമായ സൌദിയില്‍ പോലും നോബിനു സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു.ഇവിടെ മാത്രം പിന്നെ എന്താണാവോ പ്രശ്നം?
Subscribe to:
Posts (Atom)